Posts

എഴുത്തിനെക്കുറിച്ച്..

പ്രിയ വായനക്കാരോട്.. പഴയ തലമുറയിലും പുതിയ തലമുറയിലും പെടുന്ന വായനക്കാർക്ക് പ്രണയവും..നൈരാശ്യവും..വിപ്ലവവും..മരണവും..സന്തോഷവും..ദുഖവും സാങ്കൽപ്പീകവും..രതിയും ഒരുപോലെ വായിച്ച് ആസ്വദിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു..1990-കളിൽ തുടക്കമിട്ട എന്റെ സൃഷ്ടികൾ 1995-ൽ ഏതോ നിയോഗം -മരണം- പോലെ നിലച്ചു പോവുകയായിരുന്നു..ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം..ചിതറിപ്പോയ ഇവയെല്ലാം ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ പെറുക്കിക്കൂട്ടി നിങ്ങൾക്കായി - നീലകേതകി - സമർപ്പിക്കുമ്പോൾ..കുറവുകളും..ന്യൂനതകളും കണ്ടേക്കാം.. പൊറുക്കുക. ഈ..കാലഘട്ടത്തിന്..തലമുറയ്ക്ക്..ഇണങ്ങുന്നതാണോ എന്നും എനിക്ക് അറിയില്ല..വായനക്കാർ വിലയിടട്ടെ..സമർപ്പിക്കുന്നു... നിങ്ങൾക്കായി.. ഈ സമർപ്പണത്തിന് എനിക്ക് പ്രചോദനവും പിൻബലവും നൽകിയ എന്റെ ഏക മകൾ സാന്ദ്രക്കും..പ്രിയ ഭാര്യ സാലിമോൾക്കും നന്ദി..

ആമുഖം

Image
                              ഏലിയാസ് പാപ്പാലിൽ      കോതമംഗലം താലൂക്കിൽ ജനനം. ചരിത്രത്തിൽ മാസ്റ്റർ ബിരുദം, ഹൈസ്‌കൂൾ തലം മുതൽ കഥകളും കവിതകളും എഴുതാൻ തുടങ്ങി. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളിയായി.1990കളിൽ ആനുകാലികങ്ങൾ,ആകാശവാണി,കഥാസമാഹാരം, തുടങ്ങിയവയിൽ സൃഷ്ടികൾ വെളിച്ചം കണ്ടു. 1995-ൽ കേരളസർക്കാർ വനം വകുപ്പിനുവേണ്ടി ഒരു ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തു.തുടർന്ന് ഒരു പ്രവാസിയായി.ഇപ്പോൾ കൊച്ചിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ  മാനേജർ ആയി ജോലിചെയ്യുന്നു. പുതിയതും പഴയതുമായ എൻെറ എല്ലാ സൃഷ്ടികളും ചേർത്ത് ഒരു ബ്ലോഗ് ചെയ്യുന്നു... നീലകേതകി ...  കുടുംബം: ഭാര്യ: സാലിമോൾ ഈപ്പൻ, ഡെപ്യൂട്ടി കമ്മിഷണർ , റബ്ബർ ബോർഡ്,  നാഗോൺ, അസ്സാം                                      മകൾ: സാന്ദ്ര: സി.ബി.എസ്‌.ഇ-12- ക്‌ളാസ് വിദ്യാർത്ഥിനി, കാർമ്മേൽ സി.എം.ഐ പബ്ലിക് സ്‌കൂൾ,വാഴക്കുളം, മുവാറ്റുപുഴ  വിലാസം:  സാന്ദ്രം ..എ.കെ.ജി റോഡ്, മുവാറ്റുപുഴ-686673, എറണാകുളം ജില്ല  കേരളം ഫോൺ-7559027324 E-mail: pualiyas1@gmail.Com

My Blog Name

Image
  𝓜𝔂 𝓫𝓵𝓸𝓰..  NEELAKETHAKI /നീലകേതകി  നീലകേതകി … നൂറു മന്വന്തരങ്ങൾ കൂടുമ്പോൾ ഹിമസാനുക്കളിൽ വിരിയുന്ന അപൂർവയിനം പൂവാണ്….. നീലകേതകി … ശിവപാർവതി പ്രണയത്തിൻറെ ഉത്തമ ഉദാഹരണമാണ് ഈ പൂവ്.പാർവതിയുടെ തീവ്ര പ്രണയത്തിന്റെ അടയാളമായി ശിവൻറെ ജടയിൽ പാർവതി സ്നേഹപൂർവ്വം ചൂടിക്കൊടുത്ത ഈ പുഷ്പം -നീലകേതകി-  ലോകത്തിലെ എല്ലാവിധ പ്രണയങ്ങൾക്കുമായി ഞാൻ സമർപ്പിക്കുന്നു... പ്രണയമാണ് എല്ലാം... എല്ലാറ്റിനെയും.. പ്രണയിക്കുക... പ്രകൃതിയെ.. ഭൂമിയെ.. അമ്മയെ.. അച്ഛനെ.. പെണ്ണിനെ.. കാമുകിയെ.. ഭാര്യയെ.. മക്കളെ.. എല്ലാറ്റിനെയും എപ്പോളും ... പ്രണയിച്ചുകൊണ്ടേയിരിക്കുക.......